spot_imgspot_imgspot_img

കേരളസർവ്വകലാശാല റിസർച്ചേഴ്സ് ഫെസ്റ്റ് ഉന്നതവിദ്യാഭ്യാസവകുപ്പിന് അഭിമാനം: മന്ത്രി ഡോ. ആർ. ബിന്ദു

Date:

തിരുവനന്തപുരം: കേരളസർവ്വകലാശാല നടത്തിയ റിസർച്ചേഴ്സ് ഫെസ്റ്റ് ഉന്നതവിദ്യാഭ്യാസവകുപ്പിന് അഭിമാനമായിയെന്നു മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നാലു ദിവസം നീണ്ട ഹൈറ്റ്സ് 2023 എന്ന റിസർച്ചേഴ്സ് ഫെസ്റ്റിവലിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതനിലവാരമുള്ള ഉള്ളടക്കത്തോടെ ഫെസ്റ്റ് സംഘടിപ്പിച്ച സർവ്വകലാശാലയെ മന്ത്രി അഭിനന്ദിച്ചു. എല്ലാ സർവ്വകലാശാലകളോടും ചേർന്ന് റിസർച്ച് പാർക്കുകൾ ആരംഭിക്കുമെന്നും അതിലൂടെ ഗവേഷണം കൂടുതൽ ഫലപ്രദകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളസർവ്വകലാശാലയ്ക്ക് അനുവദിച്ച താണു പദ്മനാഭൻ റിസർച്ച് സെന്റർ സ്ഥാപിക്കുന്നതിന് കിഫ്‌ബി ഫണ്ട് വൈകാതെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരെ ഗവേഷണമേഖലയോട് ചേർത്തു നിർത്താൻ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പത്മശ്രീ ചെറുവയൽ രാമൻ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
നല്ല വെള്ളം നല്ല വായു നല്ല ഭക്ഷണം എന്നിവ നമ്മുടെ കുട്ടികൾക്ക് ഉറപ്പാക്കാൻ നാം ശ്രെമിക്കണമെന്ന് ചെറുവയൽ രാമൻ പറഞ്ഞു. കൃഷി ഇനി നിലനിൽക്കണമെങ്കിൽ സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ കൃഷിക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവകലാശാല വൈസ് ചാൻസലർ പ്രൊഫ . മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ യോഗത്തിൽ , ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ .രാജൻ ഗുരുക്കൾ പ്രത്യേക പ്രഭാഷണം നടത്തി. ചടങ്ങിൽ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. വി .പി .മഹാദേവൻ പിള്ള, മുൻ പ്രൊ-വൈസ് ചാൻസലർ പ്രൊഫ.പി. പി. അജയകുമാർ, സിന്റിക്കേറ്റ് അംഗങ്ങളായ അഡ്വ .കെ .എച്ച് . ബാബുജൻ, ഡോ .എസ് .നസീബ് , പ്രൊഫ .കെ. ജി ഗോപ്ചന്ദ്രൻ, പി .രാജേന്ദ്രകുമാർ , ആർ. അരുൺകുമാർ, ജെ. ജയരാജ് ,എസ്. സന്ദീപ് ലാൽ, ഐ ക്യൂ എ സി ഡയറക്ടർ പ്രൊഫ .ഗബ്രിയേൽ സൈമൺ തട്ടിൽ,ഡിപ്പാർട്മെന്റ് യൂണിയൻ ചെയർപേഴ്സൺ എം. സി തേജസ്വിനി എന്നിവർ സംസാരിച്ചു. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നന്ദി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp