spot_imgspot_img

ഉദ്ഘാടനത്തിനൊരുങ്ങി കാര്യവട്ടം ക്യാമ്പസിലെ ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ഇഎംഎസ് ഹാൾ; ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

Date:

spot_img

തിരുവനന്തപുരം: അടിസ്ഥാനസൗകര്യവികസനത്തിലും അക്കാദമിക് മികവിലും പൊതു സർവ്വകലാശാല എന്ന നിലയിൽ പുതിയ ചുവടുവയ്പ്പുകളാണ്‌ കേരള സർവ്വകലാശാല നടത്തിക്കൊണ്ടിരിക്കുന്നത്. സർവ്വകലാശാലയെ ഗ്ലോബൽ റാങ്കിങ്ങിൽ എത്തിക്കുകയെന്ന മഹാദൗത്യമാണ് മുന്നിലുള്ളത്. അതിനായി കേരളസർക്കാർ നല്കിവരുന്ന സഹായസഹകരണങ്ങൾ വളരെ വലുതാണ്. മാതൃകാപരമായ ഒട്ടേറെ അക്കാദമിക പദ്ധതികളും ഭൗതികവികസനവും സർവ്വകലാശാലയുടെ കാര്യവട്ടംകാമ്പസിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. പൂർത്തിയാക്കിയ ഒട്ടേറെ പദ്ധതികളും പുതുതായി ആരംഭിക്കാൻ തയ്യാറായിട്ടുള്ള പദ്ധതികളും നാളെ വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു,പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടിസ്പീക്കർ ചിറ്റയംഗോപകുമാർ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, അഡ്വ.വി.ജോയി എം.എൽ.എ എന്നിവർ മുഖ്യമന്ത്രിയ്ക്കൊപ്പം പൂർത്തിയായ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും മറ്റുള്ളവ നിർമ്മാണപ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

അഡ്വ. കെ. എച്ച്. ബാബുജാൻ, (സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ.) സ്വാഗതം പറയുന്ന യോഗത്തിൽ പ്രൊഫമോഹനൻ കുന്നുമ്മൽ(വൈസ് ചാൻസലർ) അധ്യക്ഷത വഹിക്കും.

ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ഇഎംഎസ് ഹാൾ, ട്രാൻസലേഷണൽ റിസർച്ച് ആന്റ് ഇന്നൊവേഷൻ സെന്റർ (TRIC-KU),ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്റർനാഷണൽ സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച്, ഏ.ആർ.രാജരാജവർമ്മ ട്രാൻസിലേഷൻ സ്റ്റഡിസെന്റർ എന്നിവയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഫിസിക്സ് പഠനവകുപ്പിന്റെ മൈക്രോവേവ് മെറ്റീരിയൽ ലബോറട്ടറി കെട്ടിട ഉദ്ഘാടനം, അയ്യപ്പപ്പണിക്കർ സ്മാരക ഫോറിൻ ലാംഗ്വേജസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.

സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ സയൻസിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം, പുതുതായി തുടങ്ങുന്ന സെന്റർ ഫോർ അക്കാദമിക് ആൻഡ് പ്രൊഫഷണൽ ട്രെയിനിങ് (C-APT)സെന്റർ എന്നിവയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

ഹരിതശോഭയോടെ നിർമ്മാണം പൂർത്തീകരിച്ച സുഗതകുമാരി സ്മൃതിവനത്തിന്റെ
ഉദ്ഘാടനവും ശ്രീനാരായണ സാഹിത്യത്തിന്റെ വിവരണാത്മകഗ്രന്ഥസൂചിയുടെ പ്രകാശനവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

സെൻട്രൽ ലബോറട്ടറിയായ ക്ലിഫിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ നിർവഹിക്കും. ജീവനക്കാർക്കായി പുതതായി നിർമ്മിച്ച അപ്പാർട്ടുമെന്റ്
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.യും അദ്ധ്യാപകർക്കായി പുതതായി നിർമ്മിച്ച അപ്പാർട്ടുമെന്റ് അഡ്വ.വി.ജോയി എം.എൽ.എ. യും ഉദ്‌ഘാടനം ചെയ്യും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp