spot_imgspot_imgspot_img

നിരവധി ബോംബേറ് കേസിലെ പ്രതി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ

Date:

തിരുവനന്തപുരം: നിരവധി ബോംബേറ് കേസിലെ പ്രതിയായ ആറ്റിപ്ര സ്വദേശി അഖിലിനെ ( 22) ഗുണ്ടാ ആക്ടിൽ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ തുമ്പ, പേട്ട കഠിനംകുളം, കഴക്കൂട്ടം, അഞ്ചുതെങ്ങ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി അയിരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി ബോംബേറ് കേസുകളിലെ പ്രതിയാണ് . അടി പിടി കൊലപാതക ശ്രമം കഞ്ചാവ് കച്ചവടം എന്നീ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് കാപ്പ ചുമത്തിയത്.

പ്രതിയെ ഇന്ന് സ്റ്റേഷൻകടവ് ലക്ഷംവീട് കോളനിയിൽ നിന്നും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വി . അജിത് ഐ പി എസിന്റെ ഉത്തരവിൻ പ്രകാരം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് .എച്ച്. ഒ ആർ. ശിവകുമാർ സബ് ഇൻസ്പെക്ടർ ദിനേശ് സിപിഒ മാരായ അജേഷ്, വിപിൻ, ബിനു എന്ന് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ അടച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp