ശ്രീകാര്യം: കോളജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിക്കു മുൻപിൽ ഉണങ്ങിയ മരകൊമ്പ് ഒടിഞ്ഞു വീണ് ട്രഷറി ഓഫിസർക്ക് പരുക്ക്. തലയ്ക്കും കൈകാലുകൾക്കും പരുക്കു പറ്റിയ സബ് ട്രഷറി ഓഫിസർ മംഗലപുരം കൊയ്ത്തൂർകോണം സ്വദേശി സാഹിർ (52) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. സാഹിർ ട്രഷറിയ്ക്കു പുറത്തിറങ്ങുമ്പോൾ മരത്തിൻ്റെ ഉണങ്ങിയ ശിഖരം കാറ്റിൽ ഒടിഞ്ഞ് ദേഹത്തു പതിച്ചു. ജീവനക്കാർ തന്നെ സാഹിറിനെ ആശുപത്രിയിൽ എത്തിച്ചു.