spot_imgspot_imgspot_img

സംസ്ഥാനത്ത് ഡെങ്കിയും എലിപ്പനിയും കൂടുന്നു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പടെ 5 പേർ ബുധനാഴ്ച മരിച്ചു. ഇതില്‍ നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച്1എൻ1 ബാധിച്ചുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. ഇതുവരെ പനി ബാധിച്ച് 12,776 പേരാണ് ചികിത്സ തേടിയത്.

138 പേർക്ക് ഡെങ്കിയും 13 പേർക്ക് എലിപ്പനിയും നാലുപേർക്ക് എച്ച്1എൻ1ഉം സ്ഥിരീകരിച്ചു. 2201 പേർ മലപ്പുറത്തും 1353 പേർ കോഴിക്കോട്ടും 1152 പേർ എറണാകുളത്തും 1049 പേർ തിരുവനന്തപുരത്തും ചികിത്സ തേടി.

പനി പടരുന്ന സാഹചര്യത്തിൽ പനി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് കോൾസെന്ററുകൾ തുടങ്ങി. ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭിക്കും. വിളിക്കേണ്ട നമ്പരുകൾ– 104, 1056, 0471–2552056. പ്രമേഹം, രക്താതിമർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ പകർച്ചപ്പനി ബാധിച്ചാൽ ഗുരുതരമാകാതെ നോക്കണമെന്നും ഇവർക്ക് പനി ബാധിച്ചാൽ എത്രയും വേഗം ചികിത്സ തേടി ഏത് പനിയാണെന്ന് ഉറപ്പിക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp