spot_imgspot_imgspot_img

വിവാഹവീട്ടിലെ അരുംകൊല; പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് എസ്പി

Date:

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹപന്തലില്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് റൂറല്‍ എസ്പി ഡി ശില്‍പ. പെണ്‍കുട്ടിയുമായുള്ള വിവാഹം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് റൂറല്‍ എസ്.പി പറഞ്ഞു. സംഭവത്തില്‍ മുഖ്യപ്രതി ജിഷ്ണു, ഇയാളുടെ സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്.

പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുമായി പ്രണയത്തിലായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. പ്രതികള്‍ ലഹരി ഉപയോഗിച്ചോ എന്നത് പരിശോധനയ്ക്ക് ശേഷമേ അറിയാന്‍ സാധിക്കൂ. ചില കേസുകള്‍ പ്രതികള്‍ക്കെതിരെ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. ശ്രീലക്ഷ്മിക്കു മറ്റൊരു വിവാഹം നിശ്ചയിച്ചതാണു വൈരാഗ്യത്തിനു കാരണമെന്നും മൊഴിയുണ്ടെന്നും റൂറല്‍ എസ്പി ഡി ശില്‍പ സംഭവസ്ഥലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജന്‍ കൊല്ലപ്പെടുന്നത്. വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസ്പഷന്‍ നടത്തിയിരുന്നു. 11.30 ഓടെ പരിപാടിയൊക്കെ കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടില്‍ പോയ ശേഷമായിരുന്നു കൊലപാതകം. പെണ്‍കുട്ടിയെയാണ് ആദ്യം പ്രതിയായ ജിഷ്ണു മര്‍ദിച്ചതെന്നും പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മണ്‍വെട്ടികൊണ്ടേട്ട അടിയാണ് രാജുവിന്റെ മരണത്തില്‍ കലാശിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp