
തിരുവനന്തപുരം: ജ്യോതിനിലയം സ്കൂൾ കഴിഞ്ഞ 9 വർഷമായി നടത്തി വരുന്ന സിവിൽ സർവീസ് മുന്നൊരുക്ക കോഴ്സിന്‍റെ ഒമ്പതാം ബാച്ചിന്റെ ഉദ്ഘാടനം തുമ്പ ഇടവകവികാരി ഫാദർ ഷാജിൻ ജോസ് നിർവഹിച്ചു. സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊഫ ഉമ്മൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
പി റ്റി എ പ്രസിഡണ്ട് സുനിൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സെഷനിൽ പ്രിൻസിപ്പൽ റവ സിസ്റ്റർ ലിൻസി കുര്യൻ, മാനേജർ ജിൻസി ജേക്കബ്, തങ്കച്ചൻ ഡിക്രൂസ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 75 കുട്ടികൾക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ ക്ലാസ് ആണ് നൽകുന്നത്.


