തിരുവനന്തപുരം: നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൻ പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രാവച്ചമ്പലം ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനായ റെനിത് വിവേകിനെ കടയുടെ മുൻവശം വെച്ച് 215 ഗ്രാം കഞ്ചാവ് കൈവശം വെച്ചു വിൽപ്പന നടത്തിയ കുറ്റത്തിന് കേസെടുത്തു. തുടർന്ന് ഇയാളുടെ ബെഡ്റൂമിൽ നിന്ന് 2.231gm എം ഡി എം എയും കണ്ടെടുത്തു. നെയ്യാറ്റിൻകര സ്വദേശി റെനിത്ത് വിവേകാണ് എക്സൈസ് കസ്റ്റഡിയിലായത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ ഷാജു(ഗ്രേഡ് ). P.O. സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്,പ്രസന്നൻ,ലിന്റോരാജ്,അഖിൽ.wceo ജീനാ ഡ്രൈവർ സുരേഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു
കൂടാതെ, അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 1.831ഗ്രാം Metha Fitamin എന്ന മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ. ഇന്ന് രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂർ നിന്നും വന്ന ബസ്സ് യാത്രക്കാരനായ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര വില്ലേജിൽ ഇരുമ്പിൽ ദേശത്ത് കൃപ ഭവനിൽ ജോൺസെന്റ് മകൻ 34വയസ്സുള്ള ജോഷി J. S ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും തൊണ്ടി മണി ആയി 50000 രൂപയും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർ മാരായ നജിമുദീൻ, ശ്രീകാന്ത്, മിലാദ്,ഷൈൻ എന്നിവരും ഉണ്ടായിരുന്നു