spot_imgspot_imgspot_img

സ്വകാര്യ ആശുപത്രിയിൽ ലിഫ്റ്റ് പൊട്ടിവീണ് 2 പേർക്ക് ഗുരുതര പരിക്ക്

Date:

എറണാകുളം: ചമ്പക്കരയിൽ സ്വകാര്യ ആ‌യുർവേദ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടിവീണു. അപകടത്തിൽ 2 പേർക്ക് പരിക്ക്. ലിഫ്റ്റിന്‍റെ റോപ്പ് തെന്നിമാറിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

സൂര്യസരസ്സ് എന്ന സ്വകാര്യ ആശുപത്രിയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റത് ആശുപത്രിയിലെ ജീവനക്കാരി സോന, ചികിത്സയ്‌ക്കെത്തിയ ഒഡീഷ സ്വദേശി പ്രത്യൂഷ് എന്നിവർക്കാണ്. നട്ടെല്ലിനും കൈക്കും പരിക്കേറ്റ ഇവരെ സമീപത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് അഗ്നിശമന സേന അറിയിച്ചു. ഇരുവരേയും അഗ്നിശമന സേന എത്തി ലിഫ്റ്റ് പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.

3 നിലകളുള്ള കെട്ടിടത്തിൽ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ് സ്ഥാപിച്ചത് ഒരു വർഷം മുപാണ്. ഈ ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ലൈസന്‍സ് അപേക്ഷ നിരസിച്ചത് നിർമാണത്തിലെ അപാകതയെ തുടർന്നാണ്. കൂടാതെ അപാകത പരിഹരിച്ച് വീണ്ടും അപേക്ഷിക്കാന്‍ നിർദേശിച്ചു. എന്നാൽ അനുവാദമില്ലാതെ ഈ ലിഫ്റ്റ് ഉപയോഗിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp