കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധി വന്നു. പ്രൊഫ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അഞ്ച് പേരെ വെറുതെ വിട്ടു. പ്രതികളായ നാസർ, സജിൻ, നജീബ്, നൗഷാദ്, യൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്.
ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ വെറുതെവിട്ടു. കേസിൽ ഭീകരപ്രവർത്തനെ തെളിഞ്ഞെന്നു കണ്ടെത്തിയ കോടതി ഗൂഢാലോചന,ആയുധം കൈവശം വെയ്ക്കൽ,ഒളിവിൽ പോകൽ, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ തെളിഞ്ഞതായി ചൂണ്ടിക്കാട്ടി.
പ്രതികൾ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാൽ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ലെന്നും ആക്രമിച്ചവരും വിചാരണ നേരിട്ടവരും ആയുധങ്ങൾ മാത്രമാണെന്നും തീരുമാനമെടുത്തവർ ഇന്നും കാണാമറയത്താണെന്നും പ്രൊഫ. ടി ജെ ജോസഫ് പ്രതികരിച്ചു.
2010 മാർച്ച് 23നാണ് തൊടുപുഴ ന്യൂമാൻ കോളെജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീഷ ചോദ്യപ്പേറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് മത തീവ്രവാദികൾ പ്രൊഫ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയത്.