തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറിെൻറ മുഖമാസികയായ കിലെ ന്യൂസ് പ്രകാശനം ചെയ്തു. ഗിഗ് തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളുടെയും ജീവിതം ആസ്പദമാക്കിയാണ് കിലെ ന്യൂസിെൻറ ഈ ലക്കം തയ്യാറാക്കിയത്.
കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് പുസ്തകം ഗിഗ് യൂണിയൻ നേതാവ് അമീറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് അദ്ധ്യക്ഷനായ ചടങ്ങിൽ സീനിയർ ഫെലോ കിരൺ. ജെ.എൻ, ഫെലോ എംപ്ലോയ്മെൻറ് വിജയ് വിൽസ്, പ്രോജക്ട് കോർഡിനേറ്റർ ജാസ്മി ബീഗം, പബ്ലിസിറ്റി അസിസ്റ്റൻറ് സൂര്യ ഹേമൻ എന്നിവർ സംസാരിച്ചു.