spot_imgspot_img

നീലംപേരൂരിൽ 18.053 ഗ്രാം എം ഡി എം എ പിടികൂടി

Date:

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻറലിജൻസും, കുട്ടനാട് റേഞ്ച് പാർട്ടിയുമായി നീലംപേരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസ ലഹരിയായ 18.053 ഗ്രാം MDMA പിടികൂടി.
നീലംപേരൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി (26) എന്നയാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ബാംഗ്ലൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും MDMA വാങ്ങിയതിനു ശേഷം കുട്ടനാട്ടിൽ എത്തിച്ച് വലിയ നിരക്കിൽ വിറ്റഴിക്കുകയായിരുന്നു എക്‌സൈസ് അധികൃതർ അറിയിച്ചു. ബിബിന്റെ കൈയ്യിൽ നിന്നും 3000 രൂപയും എക്‌സൈസ് കണ്ടെടുത്തു.
ചെറിയ പുസ്തകത്തിൽ മയക്കുമരുന്ന് വാങ്ങിയവരുടെയും, പണം നൽകുവാൻ ഉള്ളവരുടെയും വിവരം എഴുതി സൂക്ഷിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

കാവാലം, നീലംപേരൂർ, ഈര ഭാഗങ്ങളിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തിൽ കേസ്സിൽ പ്രതിയായ ബിബിൻ ഒരാഴ്ചയായിട്ട് എക്‌സൈസ് ഇൻറലിജൻസ് വിഭാഗത്തിന്റെ നീരിക്ഷണത്തിൽ ആയിരുന്നു. കുട്ടനാട് മേഖലയിൽ നിന്നും എക്‌സൈസ് കണ്ടെടുത്തുന്ന വലിയ രാസ ലഹരി കേസ്സാണിത്.

കുട്ടനാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 11.30 മണിയോടെ നടത്തിയ പരിശോധനയിൽ എക്‌സൈസ് ഇൻറലിജൻസ് ഇൻസ്‌പെക്ടർ ഫെമിൻ ജി, പ്രിവന്റീവ് ഓഫീസർമാരായ എം.ആർ. സുരേഷ്, റോയി ജേക്കബ്ബ്, അലക്‌സാണ്ടർ ഏ, ഫാറൂക്ക് അഹമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർ മാരായ വിജയകുമാർ, രതീഷ് ആർ, ജോസഫ് തോമസ്സ്, സനൽ സിബിരാജ് എന്നിവർ പങ്കെടുത്തു.
MDMA സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുവാണ്. ‘മോളി’, ‘എക്സ്’, ‘എക്സ്റ്റസി’, MDMA എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു. ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കാറ്റിലും മഴയിലും സർവ നാശം,​ വീടിന്റെ മേൽക്കൂര പറന്നുപോയി

കഴക്കൂട്ടം: ഇന്ന് രാവിവെ ഒൻപത് മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും...

വെള്ളക്കെട്ട്: പ്രതിഷേധ സമരം സംഘടിപ്പിച്ചു

തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണിയാപുരം...

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകുന്നു

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ആശാ...

സീതയുടെ മരണം കാട്ടാന ആക്രണത്തിലല്ല; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്

ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തി....
Telegram
WhatsApp