spot_imgspot_imgspot_img

മുതലപ്പൊഴിയിൽ അപകടം : മരണപ്പെട്ടവരുടെ കുടുംബാഗംങ്ങൾക്ക് സർക്കാർ സഹായം നൽകണം; മുസ്ലിം ലീഗ്

Date:

ചിറയിൻകീഴ്:  മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കണമെന്നും, അപകടത്തിൽ മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരംഗത്തിന് ജോലി ഉറപ്പാക്കാൻ സർക്കാർ ഇടപ്പെടണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് സംഘടനാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി പുതുക്കുറിച്ചിയിൽ നടന്ന പെരുമാതുറ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് മുങ്ങൽ വിദ്ഗദ്ധരുടെയും കോസ്റ്റ് ഗാർഡിൻ്റെയും സേവനം ഉറപ്പാക്കണം. മുതലപ്പൊഴി വിഷയത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിനിധിസംഘം സംസ്ഥാന സർക്കാരിന് നിവേദനം നൽകുമെന്നും ബീമാപള്ളി റഷീദ് പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ എസ്. എ വാഹിദ് ഷഹീർ ജി അഹമ്മദ്,സംസ്ഥാന പ്രവർത്തക സമിതി അംഗം അംഗം അഡ്വ: കണിയാപുരം ഹലീം, യൂത്ത്ലീഗ് . ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന മണ്ഡലം ഭാരവാഹികളായ കബീർ കടവിളാകം,എം. എസ് കമാലുദ്ദീൻ, പെരുമാതുറ ഷാഫി, ഷാഹുൽ തുരുത്തി, സലാം കൊട്ടാരം തുരുത്ത്, ഫസിൽ ഹഖ്. നവാസ് മാടൻ വിള, റംസി അഹമ്മദ്, അൻസർ പെരുമാതുറ, അഷറഫ് കൊട്ടാരംതുരുത്ത്, എന്നിവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp