spot_imgspot_img

തീരദേശ ജനതയോടുള്ള സര്‍ക്കാര്‍ ക്രൂരതയ്ക്ക് അവസാനമുണ്ടാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Date:

spot_img

തിരുവനന്തപുരം: തീരദേശജനതയെ ശത്രുക്കളായി പ്രഖ്യാപിച്ച് നാളുകളായി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

സ്വന്തം മണ്ണിലെ ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത ഭരണസംവിധാനങ്ങള്‍ മണിപ്പൂരിലെ ജനതയ്ക്കായി മുതലക്കണ്ണീരൊഴുക്കുന്നത് വിരോധാഭാസമാണ്. കടലിന്റെ മക്കളോട് മുന്‍കാല സമരങ്ങളുടെ പേരില്‍ വൈരാഗ്യ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് ഒരു ഭരണനേതൃത്വത്തിനും ഭൂഷണമല്ല. കേസില്‍ കുടുക്കി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് ഇടതുപക്ഷ അധികാര കേന്ദ്രങ്ങള്‍ കരുതുന്നത് മൗഢ്യവും, ചരിത്രസമരങ്ങളെയും പ്രക്ഷോഭങ്ങളെയും വിസ്മരിക്കുന്നതുമല്ലേ.

പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും തുണയാകേണ്ടവരും, തൊഴിലാളി വര്‍ഗ്ഗസംരക്ഷകരെന്ന് വിളിച്ചുപറയുന്നവരും കിടപ്പാടവും ജീവിതമാര്‍ഗ്ഗവും വഴിമുട്ടി ജീവിത പ്രതിസന്ധിയിലായിരിക്കുന്ന തീരദേശജനതയെ ഇനിയും ക്രൂശിക്കുന്നത് മാപ്പ് അര്‍ഹിക്കുന്നതല്ല. തീരദേശജനതയ്ക്കായി ജീവിതവും ജീവനും മാറ്റിവെച്ചിരിക്കുന്ന കത്തോലിക്കാപുരോഹിതരെ ജയിലിലടയ്ക്കാന്‍ നടത്തുന്ന അണിയറ അജണ്ടകള്‍ എതിര്‍ത്ത് തോല്പിക്കും. ആര് എതിര്‍ത്താലും മനുഷ്യരുടെ ദുരന്തമുഖത്ത് കത്തോലിക്കാ വൈദികര്‍ എക്കാലവും സജീവ സാന്നിധ്യമായിരിക്കും. തീരദേശത്ത് സമാധാനം സ്ഥാപിക്കാനും തീരദേശ നിവാസികള്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് മകളെ കാണാൻ എത്തിയ വായോധിക തോട്ടിൽ മരിച്ച നിലയിൽ

ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് വായോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംമൂട്...

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...
Telegram
WhatsApp