തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾക്ക് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.
ഓഗസ്റ്റ് 15, 16 തീയതികളിൽ കർക്കിടക അമാവാസി വരുന്നുണ്ടെങ്കിലും മാസത്തിലെ ആദ്യത്തെ അമാവാസിയാണ് ബലിതർപ്പണങ്ങൾക്ക് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും.
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണം പുലര്‍ച്ചെ ഒരു മണിയോടെ ചടങ്ങുകൾ തുടങ്ങി. സംസ്ഥാനത്തിന്‍റെ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ബലി അര്‍പ്പിക്കാൻ മണപുറത്തെത്തിയത്. 80 ബലിത്തറകളാണ് ഇത്തവണ വിശ്വാസികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ 2 മണിക്ക് കർക്കടക വാവ് ബലിതർപ്പണം ആരംഭിച്ചു.
വയനാട് തിരുനെല്ലിയിൽ പുലർച്ചെ 3 മണിക്ക് ബലിതർപ്പണം തുടങ്ങി.കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം.