spot_imgspot_imgspot_img

ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു

Date:

മംഗലപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും ജനകീയനേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ അയവിറക്കിക്കൊണ്ട് മംഗലപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ എം.എസ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.

മുസ്ളീം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ആർ.എസ്.പി. സംസ്ഥാന നിർവ്വാഹക സമിതിയംഗം .കെ .ചന്ദ്രബാബു. , ഡി.സിസി ജനറൽ സെക്രട്ടറി കെ.എസ് അജിത് കുമാർ, ഡി.സി.സി അംഗം ശശിധരൻ, മണ്ഡലം പ്രസിഡൻ്റുമാരായ അഡ്വ.എസ് ഹാഷിം, ജി.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

രാജേഷ് മുല്ലശ്ശേരി, ഐ.എൻ.റ്റി.യു.സി ചിറയിൻകീഴ് റീജിയണൽ പ്രസിഡൻ്റ് ജി.ആർ അജിത് കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വസന്തകുമാരി, പെൻഷൻ അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡൻറ് അബ്ദുൾഅസീസ്.കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം ചെയർമാൻ വർക്കല ഹരിദാസ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ശ്രീ.വേണുഗോപാലൻ നായർ, അഡ്വ. എച്ച് പി.ഹാരിസൺ, മാടൻവിള നൗഷാദ്, ചാന്നാങ്കര കണ്ണൻ , മൻസൂർ മംഗലപുരം, എം.എസ് ഉദയകുമാരി, ഷജിൻ രാജേന്ദ്രൻ, മഹിൻ, സജാദ് സുൾഫി, ഡെലിയോ, വിജിത്.വി.നായർ, അഖിലേഷ് നെല്ലിമൂട്, ഷമീർ മംഗലപുരം എന്നിവർ നേതൃത്വം നൽകി. അജിത മോഹൻദാസ് അനുശോചന പ്രമേയം അവതരിപ്പിക്കുകയും തുടർന്ന് പ്രവർത്തകർ
ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp