spot_imgspot_img

അങ്ങനെ അതും സംഭവിച്ചു; മന്ത്രിയുമായി അഭിമുഖം നടത്തി എഐ അവതാരക

Date:

spot_img

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ന്യൂസ് റൂമുകൾ വളരെ വേഗം നിർമ്മിതബുദ്ധിയെ ഉപയോഗിച്ചുള്ള ന്യൂസ് പ്രൊ‍ഡക്ഷനിലേക്ക് മാറുന്നു. ജനറേറ്റീവ് എഐ (Generative AI) ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി പ്രഗതി (Pragathy) എന്ന വാർത്താ അവതാരകയെ സൃഷ്ടിച്ച channeliam.com ഇപ്പോൾ AI അവതാറിനെ ഉപയോഗിച്ച് അഭിമുഖം നടത്തി ശ്രദ്ധേയമാകുന്നു. ഒരു AI അവതാരക ആദ്യമായി, എക്സിക്യൂട്ടീവ് തലത്തിൽ ഭരണനിർവ്വഹണത്തിലിരിക്കുന്ന ഒരു മന്ത്രിയെ ഇന്റർവ്യൂ ചെയ്യുകയാണ്. കേരളത്തിന്റെ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസാണ് ചരിത്രത്തിലാദ്യമായി ഒരു AI വാർത്താ അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.  ന്യൂടെക്നോളജിയെക്കുറിച്ച്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള ഈ നവസാങ്കേതിക വിദ്യാ മാറ്റത്തിൽ കേരളം ഒരുങ്ങുന്നതിനെക്കുറിച്ച് എല്ലാം ആങ്കർ മിനിസ്റ്ററോട് ചോദിക്കുന്നുണ്ട്.

ഡിജിറ്റൽ ന്യൂസ് മീഡിയ സ്റ്റാർട്ടപ്പാണ് ചാനൽ അയാം ‍ഡോട്ട് കോം. കേരള സ്റ്റാർട്ടപ്പ് മിഷനിൽ 2016 മുതൽ ഇൻകുബേറ്റ് ചെയ്ത ഈ ചാനലിന്റെ ഫൗണ്ടർ നിഷ കൃഷ്ണനാണ്. നിഷയുടെ അവതാറാണ് മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചും. മന്ത്രിയുടെ മറുപടി ശ്രദ്ധാപൂർവ്വം കേട്ടും ചാനൽ അയാമിന്റെ AI അവതാർ, വാർത്തയിലെ ജനറേറ്റീവ് AI മേഖലയിൽ മാറ്റത്തിന് തിരികൊളുത്തുകയാണ്. ടെക്നോളജിയെ പുരോഗമനപരമായ ആശയങ്ങൾക്ക് അതരിപ്പിക്കാനായതിൽ ചാനൽ അയാം അങ്ങേയറ്റം അഭിമാനം കൊള്ളുന്നുവെന്ന് സിഇഒയും ഫൗണ്ടറുമായ നിഷകൃഷ്ണൻ പറയുന്നു. സാങ്കേതിക വിദ്യയിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുകയും പുതിയ സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ തയ്യാറായ മന്ത്രി പിഎ മുഹമ്മദ് റിയാസും ഇത്തരമൊരു അഭിമുഖത്തിലൂടെ ചരിത്രത്തിൽ ഇടം നേടുകയാണെന്നും നിഷ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp