spot_imgspot_imgspot_img

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണം; എസ് ഇർഷാദ്

Date:

കണിയാപുരം:പൂട്ടിയ ബെവറേജ് ഔട്ട്ലെറ്റുകളും പുതിയ ബാറുകളും തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നും കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർ പിൻമാറണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജന: സെക്രട്ടറി എസ് ഇർഷാദ്. ജന്മിമുക്കിൽ പള്ളിനട യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാനുള്ള സർക്കാർ നീക്കം ക്രമസമാധാന നില തകർക്കാൻ ഇടവരുത്തുന്നതാണ്.

അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാനും
വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് നൽകാനുമുള്ള സർക്കാർ തീരുമാനം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ നയമാണ്. ഒരു വശത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്ന പേരിൽ ബോധവൽക്കരണങ്ങൾ തുടരുകയും അതേസമയം തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടി പൊതുജനങ്ങൾക്കും പുതുതലമുറകൾക്കുമിടയിൽ ആശയ കുഴപ്പം സൃഷ്ടിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്.ആലുവയിൽ ബീഹാർ സ്വദേശികളുടെ അഞ്ചുവയസ്സുകാരി മകളെ അന്തർ സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി
പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന് പിന്നിൽ മദ്യമാണെന്നും, അതിനാൽ ഈ കൊലയിൽ സർക്കാറും പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു.

‘മാന്യമായി മദ്യം വാങ്ങി പോകാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതത് .മദ്യവർജനം എന്ന ഇടതു സർക്കാർ നയം ഇപ്പോൾ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് ഇടത് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിനട യൂണിറ്റ് പ്രസിഡന്റ് എ എം നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂഖാൻ പൂവാർ ജില്ലാ സെക്രട്ടറിമാരായ സൈഫുദ്ദീൻ പരുത്തിക്കുഴി, ഷാഹിദ ഹാറൂൺ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡണ്ട് അംജദ് റഹ്മാൻ , ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് അനസ്.എം.ബഷീർ എന്നിവർ സംസാരിച്ചു. ഇക്കഴിഞ്ഞ എസ്എസ്എൽസി യിലെയും പ്ലസ് ടു വിലെയും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച വിജയങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും സമ്മേളനത്തിൽ നടന്നു. പുതിയതായി യൂണിറ്റിലേക്ക് കടന്നുവന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ് നിർവഹിച്ചു.
യൂണിറ്റ് സെക്രട്ടറി എം അബ്ദുൽ റഹ്മാൻ സ്വാഗതവും ഫൈസൽ പള്ളിനട നന്ദിയും പറഞ്ഞു. അൻവർ ബഷീർ ,റാഷിദ് , കൽഫാൻ , അഫ്സൽ, സമീന അനസ്, നിസ മുഫാസിൽ, ബുഷ്റ,സഹീറ തുടങ്ങിയവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp