ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില ഇനിയും ഉയരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 300 രൂപ വരെ കിലോയ്ക്ക് ഉയരുമെന്ന് വ്യാപാരികൾ അറിയിച്ചു. ഡൽഹിയിലെ ചില്ലറ വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 250 രൂപയും മൊത്ത വ്യാപാരത്തിൽ 220 രൂപയുമാണ് ഈടാക്കുന്നത്.
എന്നാൽ ക്യാപ്സിക്കം ഉൾപ്പടെയുള്ള മറ്റ് സീസണൽ പച്ചക്കറികളുടെ വിൽപനയിൽ ഇടിവ് സംഭവിക്കുവെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ഇക്കാരണത്താൽ മൊത്തവ്യാപാരികൾ വന്‍ നഷ്ടമാണ് നേരിടുന്നതെന്നും കാർഷികോത്പന്ന സമിതി അറിയിച്ചു. മഴ മൂലം പച്ചക്കറികൾ കയറ്റിയയ്ക്കുന്നതിന് സാധാരണയെക്കാൾ 8 മണിക്കൂർ അധികം ആവശ്യമായി വരുന്നുണ്ട്. കൂടാതെ വരും ദിവസങ്ങളിൽ ബീന്‍സും കാരറ്റും ഉപ്പടെയുള്ള മറ്റ് പച്ചക്കറികളുടെ വിലയും വർധിച്ചേക്കും.