spot_imgspot_img

പിതാവിന് പിന്നാലെ മകനും വാഹനപകടത്തിൽ മരിച്ചു.

Date:

കഴക്കൂട്ടം: ആറുമാസം മുമ്പ് പിതാവ് വാഹനപകടത്തിൽ മരിച്ചതിന് പിന്നാലെ മകനും വാഹനപടത്തിൽ മരിച്ചു. ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല അഭയം വീട്ടിൽ എം. മനോജ് (42) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഭാര്യയെ ജോലിക്ക് വിടാനായി പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ വച്ചാണ് അപകടം.

കഴക്കൂട്ടം ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു മനോജും ഭാര്യയും. ശ്രീകാര്യം ഭാഗത്തുനിന്ന് പാങ്ങപ്പറയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി ഹെൽത്ത് സെന്ററിന് എതിർവശമുള്ള സംഗീത നഗറിലേക്ക് വളയുന്നതിനിടയിൽ വശത്തുകൂടെ പോവുകയായിരുന്ന ബൈക്കിൽ തട്ടിയാണ് അപകടം സംഭവിച്ചത്. ബൈക്കോടിച്ചിരുന്ന മനോജിന്റെ കാലിലൂടെ ടിപ്പറിന്റെ ചക്രം കയറിയിറങ്ങി.

കാലിന് ഗുരുതരമായി പരിക്കേറ്റ മനോജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചക്രങ്ങൾ കയറിയിറങ്ങി തകർന്ന മനോജിന്റെ കാൽ മുറിച്ചു മാറ്റി. തുടർ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ അഖില നിസാര പരിക്കുകളോടെ രക്ഷപെട്ടു. പരേതനായ മനോഹരൻ ലീല ദമ്പതികളുടെ മകനാണ്. ഭാര്യ അഖില എംപി. മക്കൾ അഭിമന്യൂ, അഭയ്. കഴക്കൂട്ടം അശ്വതി സ്റ്റുഡിയോയിലെ ജീവനക്കാരനാണ് മനോജ്,

മനോജിന്റെ പിതാവ് റ്റി. മനോഹരൻ നായർ (67) കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഉള്ളൂർ പാലത്തിനടുത്ത് വച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. ആർ ഡി എസ് കമ്പനിയിലെ ഡ്രൈവറായ മനോഹരൻ നായർ സ്കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകവെ ലോറിക്കടിയിൽപ്പെട്ടാണ് മരിച്ചത്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കപ്പൽ മുങ്ങിയ സംഭവം; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി: എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി...

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും

തിരുവനന്തപുരം: മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കി 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ...

നെഹ്‌റു അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ജവാഹർലാൽ നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നെഹ്‌റു...

കൊച്ചിയിൽ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം; വിശദീകരണവുമായി കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം

കൊച്ചി: കൊച്ചിയുടെ പുറങ്കടലിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര...
Telegram
WhatsApp