മലപ്പുറം: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അവബോധം സ്കൂൾ തലത്തിൽ നിന്നു ആരംഭിക്കും. ഇതിനു മുന്നോടിയായി ഹയർ സെക്കന്‍ഡറി പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നടപടിയായെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.
റോഡ് സുരക്ഷാ മാർഗങ്ങൾ പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ചരിത്ര സംഭവമായി അത് മാറും. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ട്രാഫിക് നിയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സാധിക്കും. ഇതിലൂടെ അപകടങ്ങൾ കുറയ്ക്കാൻ ഇടയാകും.
പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. ഈ പദ്ധതിക്കായി പുസ്തകങ്ങൾ തയാറാക്കി കഴിഞ്ഞതായി മന്ത്രി അറിയിച്ചു. പുസ്‌തകം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചു.