spot_imgspot_img

ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ്-2023 സംഘടിപ്പിച്ചു

Date:

ആറ്റിങ്ങൽ: ആറ്റിങ്ങൽ ചലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിച്ച ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ് (സി.പി.എൽ) സീസൺ- 3 ക്രിക്കറ്റ്‌ ടൂർണമെന്റ് അതി ഗംഭീരമായി അവസാനിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരിയും ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാനുമായ അഡ്വ.സി.ജെ.രാജേഷ് കുമാർ നിർവഹിച്ചു.

ക്ലബ്ബ് പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,സെക്രട്ടറി അനൂജ്, ട്രഷറർ ശ്രീജിത്ത്‌,ക്ലബ്ബ് ഉപദേശകനും റിട്ടയേഡ് കായികാധ്യാപകനുമായ വി.ഷാജി എന്നിവർ സംസാരിച്ചു.നേച്ചേഴ്സ് 11,സയാൻ ബ്രദേഴ്സ്,ഏരീസ്,റൈഡേഴ്‌സ് തച്ചൂർകുന്ന് എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ നേച്ചേഴ്സ് 11 നെ പരാജയപ്പെടുത്തി സയാൻ ബ്രദേഴ്‌സ് വിജയികളായി.

വൈകിട്ട് നടന്ന സമാപന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ കൗൺസിലറും ക്ലബ്ബ് അംഗവുമായ വി.എസ് നിതിൻ വി.ഷാജി,പ്രശാന്ത് മങ്കാട്ടു, അനൂജ്, ശ്രീജിത്ത്‌,അജാസ്, രാഹിത്,ദിനു, കൃഷ്‌ണനുണ്ണി,കേരളത്തിലെ മികച്ച ടെന്നീസ് ബോൾ ക്രിക്കറ്റ് പ്ലയെർ ബിനേഷ് എം ദാസ്(പൊടി) തുടങ്ങിയവർ പങ്കെടുക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.ബെസ്റ്റ് ബാറ്റ്സ്മാൻ,ബെസ്റ്റ് ബൗളർ,പ്ലേയർ ഓഫ് ദി ടൂർണമെന്റ്,ബെസ്റ് ഫീൽഡർ തുടങ്ങി മറ്റ് നിരവധി വ്യക്തിഗത സമ്മാനങ്ങളും നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെഹ്‌റു അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ജവാഹർലാൽ നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നെഹ്‌റു...

കൊച്ചിയിൽ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം; വിശദീകരണവുമായി കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം

കൊച്ചി: കൊച്ചിയുടെ പുറങ്കടലിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര...

അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം

കൊച്ചി: ദേശ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസിൽ സംവിധായകൻ അഖില്‍ മാരാര്‍ക്ക്...

ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവനന്തപുരം: ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണിയാപുരം...
Telegram
WhatsApp