
ശ്രീഹരിക്കോട്ട : ചന്ദ്രയാൻ 3 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നിലവിൽ ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തി. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പുർത്തിയാക്കി. ചന്ദ്രയാൻ 3 പകർത്തിയ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്റോ. ചന്ദ്രയാൻ 3 ശനിയാഴ്ച്ച വൈകിട്ടോടെയാണ് ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്.
പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം നടത്തിയത്. ഇപ്പോൾ ചന്ദ്രനിൽ നിന്ന് 170 കിലോമീറ്റർ അടുത്ത ദൂരവും 4313 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. അടുത്ത ഭ്രമണപഥ താഴ്ത്തൽ ബുധനാഴ്ച്ച നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഇത്. ആഗസ്റ്റ് പതിനാലിനും പതിനാറിനും ആയിരിക്കും ഇതിന് ശേഷമുള്ള താഴ്ത്തൽ പ്രക്രിയകൾ.


