തിരുവനന്തപുരം: പൂവിളികളും ആർപ്പുവിളികളും ആഘോഷവുമായി നൻമ്മയുടെ പ്രകാശം പരന്ന് ഒരു ഓണം കൂടി അടുത്തുവരുമ്പോൾ അതിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഇത്തവണത്തെ ഓണം കെങ്കേമ്മ മാക്കാൻ കലാകൗമുദി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണം ഫെയർ 2023 തിരുവന്തപുരം ലുലു മാളിന് സമീപമുള്ള അതിവിശാലമായ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ ആഗസ്റ്റ് 17 മുതൽ ആരംഭിക്കുകയാണ്.
എ പി ജെ അബ്ദുൾ കലാം ജീവ ചരിത്ര പവലിയൻ , റോബോട്ടിക്ക് അനിമൽ സൂ, അക്രലിക്ക് അണ്ടർ വാട്ടർ ടണൽ , മാന്ത്രിക സാഹസിക റൈഡുകൾ, നൂറോളം വാണി ഞ്ജ്യ സ്റ്റാളുകൾ എന്നിവ മേളയുടെ ആകർഷകങ്ങളാണ്. തിരു വനന്തപുരത്ത് ഇതുവരെ കാണാത്ത റൈഡുകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടുണ്ട്.ഉദ്ഘാടന ദിവസം മുതൽ ഈ മാസം അവസാനം വരെ രാവിലെ 11 മണിക്ക് പ്രദർശന നഗരിയിലേക്ക് ടിക്കറ്റ് എടുത്ത് പ്രവേശിക്കാം. ഫെയർ ഒക്ടോബർ 10 – വരെ ഉണ്ടാകും.