spot_imgspot_img

ഐ.എം.എ. ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം: 98-ാമത് അഖിലേന്ത്യാ മെഡിക്കല്‍ സമ്മേളനം ഡിസംബര്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്നു. ഐ.എം.എ. യുടെ 96-ാം ദേശീയ സമ്മേളനമാണിത്. കേന്ദ്ര പ്രവര്‍ത്തകസമിതി, കൗണ്‍സില്‍ യോഗങ്ങളും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉണ്ടാകും. ഡോ. ആര്‍.വി. അശോകന്‍ ഐ.എം.എ. ദേശീയ പ്രസിഡന്റായി ചുമതലയേല്‍ക്കും.

സമ്മേളനത്തോടനുബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികളെയും, നൂതന പ്രവണതകളെയും കുറിച്ച് വിപുലമായ സെമിനാറുകള്‍ ഉണ്ടാകും. നിരവധി പുതിയ പ്രബന്ധങ്ങള്‍ ശാസ്ത്ര സമ്മേളനത്തിൽ അവതരിപ്പിക്കപെടും. പൊതുജനാരോഗ്യ നയരൂപീകരണം, വനിതാ യുവജന, വിദ്യാര്‍ത്ഥി സമ്മേളനങ്ങളും ഉണ്ടാകും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ മെഡിക്കല്‍ എക്‌സിബിഷനും സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്.

പതിനായിരത്തോളം പ്രതിനിധികള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ശ്രീജിത്ത് എന്‍ കുമാർ, സെക്രട്ടറി ഡോ. എന്‍. സുല്‍ഫി, കോ-ചെയര്‍മാന്‍ ഡോ. ജി.എസ്. വിജയകൃഷ്ണന്‍
എന്നിവര്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp