spot_imgspot_img

സായ് എൽ എൻ സി പി ഇയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

Date:

തിരുവനന്തപുരം: എഴുപത്തി ഏഴാമത് സ്വാതന്ത്യ ദിനാഘോഷം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സായ് എൽ എൻ സി പി ഇ തിരുവനന്തപുരം റീജണൽ സെൻറർ വിപുലമായി ആഘോഷിച്ചു. റീജിയൻ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ.ജി.കിഷോർ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനസന്ദേശവും നൽകി.

ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ഒളിംപ്യൻ എം പി ജാബിർ , മുഹമ്മദ് അനസ് , സാന്ദ്ര എ എസ് ,സാന്ദ്ര മോൾ സാബു , നയന ജയിം സ് അടക്കമുള്ള താരങ്ങളെയും, പരിശീലകരേയും ചടങ്ങിൽ ആദരിച്ചു. കായിക താരങ്ങളും, പരിശീലകരും, വിദ്യാർഥികളും ജീവനക്കാരും അടക്കമുള്ളവർ ചടങ്ങിന്റെ ഭാഗമായി . കലാപരിപാടികളും നടന്നു. വിവിധ റീജണൽ സെൻററുകളിലും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു .

ആലപ്പുഴ സായി കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ പതാക ഉയർത്തി.അർജുന അവാർഡ് ജേതാവ് സജി തോമസ്‌ സന്നിഹിതനായിരുന്നു. കൊല്ലത്ത് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഏണസ്റ്റ് , തൃശൂരിൽ വാർഡ് കൗൺസിലർ പൂർണിമ സുരേഷ് , കോഴിക്കോട് അന്താരാഷ്ട്ര വോളിബോൾ താരം ജിബിൻ ജോബ് , തലശ്ശേരിയിൽ അന്താരാഷ്ട്ര ഫെൻസിങ് താരം റീഷ പുതുശ്ശേരി എന്നിവരെ ആദരിച്ചു. കായിക അധ്യാപകരും വിദ്യാർഥികളും ചടങ്ങിന്റെ ഭാഗമായി. .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp