
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച റിട്ട.എസ്ഐ അറസ്റ്റിൽ. ഇയാളുടെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്നയാളുടെ ഏഴുവയസുള്ള കുട്ടിയെയാണ് പീഡിപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഏട്ടു ദിവസം മുമ്പാണ് ഇവർ രണ്ടാം നിലയിൽ താമസത്തിനെത്തിയത്. മുകളിലെ നിലയിൽ നിന്നും താഴെക്ക് പോയ കളിപ്പാട്ടം എടുക്കാൻ പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടി കരഞ്ഞുകൊണ്ട് തിരിച്ചെത്തി ഉപദ്രവിക്കപ്പെട്ട കാര്യം പറയുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ താഴെയെത്തി ബഹളം വെച്ചപ്പോൾ പ്രതിയുടെ മകനും ഭീഷണിപ്പെടുത്തി. ഇയാളും പൊലീസ് ഉദ്യോഗസ്ഥനാണ്. സംഭവം പുറത്തുപറയാതെ വീടൊഴിയണമെന്നും ആവശ്യമായ പണം തരാമെന്നും ഇല്ലെങ്കിൽ ഗുണ്ടകളെ അയക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഭീഷണി ഉയർത്തിയ മകനെതിരെയും കേസെടുത്തിട്ടുണ്ട്.


