spot_imgspot_img

ടി.വി അവാര്‍ഡ്: ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

Date:

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 26 വരെ നീട്ടി. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ
ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ
പരിപാടികള്‍, ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

പരിപാടികള്‍ ബ്ലൂ-റേ/ ഹാര്‍ഡ്ഡിസ്ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറവും നിബന്ധനകളും തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

അപേക്ഷകള്‍ 2023 ആഗസ്റ്റ് 26 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി
അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp