spot_imgspot_img

ആര്യങ്കാവ് വനത്തിൽ രാക്ഷസ കൊന്നകൾ നശിപ്പിക്കുന്നതിന് തുടക്കമായി

Date:

കൊല്ലം: വന്യജീവിതത്തെയും പരിസ്ഥിതി സന്തുലിതാവസ്ഥയേയും സാരമായി ബാധിക്കുന്ന രാക്ഷസക്കൊന്നകൾ ആര്യങ്കാവ് വനത്തിൽ കണ്ടെത്തി.തുടർന്ന് ഇത് നശിപ്പിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചു.കടമാൻപാറ,അരുവിക്കെട്ട് ഭാഗത്തെ വനമേഖലയിലാണ് മഞ്ഞക്കൊന്ന എന്നുകൂടി വിളിപ്പേരുള്ള നാല്പത്തഞ്ചോളം മരങ്ങൾ കണ്ടെത്തിയത്.2004 -2005 കാലഘട്ടത്തിൽ സംസ്ഥാന വന പരിപാലനത്തിന്റെ ഭാഗമായി വിദേശത്തുനിന്നും പലതരം മരത്തൈകൾ ഇറക്കുമതി ചെയ്ത് നട്ടുപിടിപ്പിച്ചിരുന്നു.ഈ കൂട്ടത്തിലാണ് നാശകാരിയായ സെന്ന സാമി എന്ന മഞ്ഞക്കൊന്നയും ഉൾപ്പെട്ടത്.

ഈ അധിനിവേശ സസ്യത്തെ മനസ്സിലാക്കിയ ആര്യങ്കാവ് ഫോറസ്റ് റേഞ്ച് ഓഫീസർ പാലോട് ബൊട്ടാണിക്കൽ ഗാർഡൻ അധികൃതരെ വിവരം അറിയിച്ചു.ഇവിടുത്തെ ടെക്നിക്കൽ ഓഫീസർമാരായ ഡോ.ഇ എസ് സന്തോഷ് കുമാർ,എം എസ് ഷെരീഫ് എന്നിവരടങ്ങിയ സംഘം കടമാൻപാറ സന്ദർശിച്ചതിന്റെ ഫലമായാണ് ഈ അധിനിവേശ സസ്യത്തെ വനമേഖലയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

തേയില,കാപ്പി തോട്ടങ്ങളിൽ തണൽ മരങ്ങളായി നട്ടുപിടിപ്പിച്ച ഈ വിദേശ ഇനം സസ്യമാണ് ഇപ്പോൾ തദ്ദേശീയ സസ്യങ്ങൾക്ക് ഭീഷണി ഉയർത്തി വളർന്നു കൊണ്ടിരിക്കുന്നത്.മുറിച്ചു കളഞ്ഞാലും വേരിൽ നിന്നും കിളിർക്കും എന്നതുകൊണ്ട് പടിപടിയായി ഉണക്കി നശിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടപ്പിലാക്കുന്നത് .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp