തിരുവനന്തപുരം: നഗരത്തിനുള്ള ഓണസമ്മാനമായി കലാഭവൻ മണി റോഡ് തുറന്നു കൊടുക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഈ മാസം 20ഓടെ റോഡ് തുറന്നുകൊടുക്കാനാണ് അധികൃതരുടെ തീരുമാനം.
റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘകാലമായി തിരുവനന്തപുരം നഗരം നേരിടുന്ന പ്രശ്നമാണ് കലാഭവൻ മണി റോഡ് ഉൾപ്പെടെയുള്ള ചില റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കാനാകാത്തത്. ഇക്കാര്യത്തിൽ തുടർച്ചയായി സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയായിരുന്നു. വിവിധ വകുപ്പുകളുടെ ചുമതലയിൽ വരുന്ന സ്മാർട് സിറ്റി പദ്ധതിയിലാണ് ഇവ ഉൾപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.