spot_imgspot_img

ഏക സിവിൽ കോഡ് എന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്ര മാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്ന് എം.വി.ഗോവിന്ദൻ

Date:

കോവളം: ഏക സിവിൽ കോഡ് എന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്ര മാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ . മണിപ്പൂരിലും ഹരിയാനയിലുമെല്ലാം സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിന് ശ്രമിക്കാത്ത കേന്ദ്ര സർക്കാർ സ്ത്രീ സുരക്ഷക്ക് വേണ്ടി വാദിക്കുന്നത് കാപഠ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സി പി എം കോവളം ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ നിർധനരായ 11 കുടുംബങ്ങൾക്ക് വീടുകൾ വെച്ചു നൽകുന്നതിന്റെ ഭാഗമായി കോട്ടുകാൽ ചപ്പാത്തിൽ നടന്ന ഏരിയാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. മുൻപാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹമായിരുന്നു സംസ്ഥാനത്തെ ഓരോ ലോക്കൽ കമ്മിറ്റിയിലുമുളള നിർധനർക്ക് വീടുവെച്ച് നൽകണ മെന്നത്. ആ ആഗ്രഹമാണ് ഇപ്പോൾ പൂർത്തികരിച്ച് വരുന്നത്.സമാധാന ത്തോടെയും സന്തോഷത്തോടെയും കഴിയുന്ന കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ വർഗിയ വാദികൾ ഇവിടെയും വിഷം കലർത്തുന്നു.

സംസ്ഥാനത്തെ ചില ജില്ലകളിൽ കലാപങ്ങളുണ്ടാക്കാൻ ശ്രമമുണ്ടായെ ങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ശക്തമായ നടപടികളിലൂടെ കലാപശ്രമങ്ങളെ വേരോടെ പിഴുതിമാറ്റി. കേരളത്തിൽ മുഴുവൻ ആളുകൾക്കും കിടപ്പാടം എന്ന പ്രഖ്യാപിത നയവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ
|സർക്കാറിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം കള്ള പ്രചരണം നടത്തുകയാണെന്നും പറഞ്ഞ എം.വി.ഗോവിന്ദൻ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസുകളെയും ലോക്കൽ കമ്മിറ്റി ഓഫീസുകളെയും രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ആശ്രയിക്കുന്ന ജനസേവന കേന്ദ്രങ്ങളാക്കണമെന്നും പറഞ്ഞു.

കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ. സീമ, ജില്ലാ സെക്രട്ടറി വി. ജോയി, .ജില്ലാ സെക്രട്ടേറിയറ്റംഗം സി. ജയൻബാബു, ജില്ലാ കമ്മിറ്റിയംഗം പി.രാജേന്ദ്ര കുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ എ.ജെ സുക്കാർണോ ,എസ്.അജിത്, വണ്ടിത്തടം മധു ,ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നടൻമാരായ അലൻസിയർ, സുധീർ കരമന, തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp