തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് ജപ്തി നോട്ടീസ്. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC) ആണ് വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കെ എസ് ആർ ടി സിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
കെഎസ്ആർടിസി 700 കോടി രൂപയോളമാണ് കെടിഡിഎഫ്സിക്ക് നൽകാനുള്ളത്. ഇനിയൊരു സാവകാശമുണ്ടാകില്ലെന്നും എത്രയും വേഗം പണമടച്ചില്ലെങ്കിൽ ആസ്തികൾ ജപ്തി ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.