spot_imgspot_imgspot_img

തോന്നയ്ക്കൽ മഹാദേവ വിലാസം എൻ.എസ്.എസ്. കരയോഗം; ഓണാഘോഷവും കുടുംബ സംഗമവും

Date:

കഴക്കൂട്ടം:  തോന്നയ്ക്കൽ മഹാദേവവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റേയും, വനിതാ സമാജത്തിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും അത്തംനാളിൽ എൻ.എസ്.എസ്. വൈസ് പ്രസിഡന്റ്  എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് തോന്നയ്ക്കൽ രവി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. കാർത്തികേയൻ നായർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ വച്ച് പഠന സഹായം, ഓണക്കോടി, ഓണക്കിറ്റ് തുടങ്ങിയവയും വിതരണം ചെയ്തു. കഴക്കൂട്ടം മേഖലാ കൺവീനർ എസ്. ഗോപിനാഥൻ നായർ , പള്ളിപ്പുറം മേഖലാ കൺവീനർ പി.മുരളീധരൻ നായർ, പ്രതിനിധി സഭാംഗം ആർ.രാജേഷ്, താലൂക്ക് യൂണിയൻ സെക്രട്ടറി വിജു വി. നായർ, കരയോഗം ഭാരവാഹികളായ എം.മണിയൻപിള്ള , കെ. ദിനേഷ് കുമാർ, ജീ . രാധാകൃഷ്ണൻ നായർ , ബി.രഘുനാഥൻ നായർ , ബി.പത്മിനി അമ്മ, ബീന സുരേഷ്, ഇന്ദുലേഖ. വി.എസ്. എന്നിവർ സംബന്ധിച്ചു.

കരയോഗം സെക്രട്ടറി ബി.സതികുമാർ സ്വാഗതവും, ട്രഷറർ എസ്. മോഹനകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp