ആലപ്പുഴ: കാർഷിക സമൃദ്ധിയുടേയും വിളവെടുപ്പിന്റെയും കാലമായ ഓണക്കാലത്ത് ഉത്പന്നങ്ങളുടെ പൊതുവിപണികളിലുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, സംസ്ഥാന കൃഷിവകുപ്പ് വിപണി
ഇടപെടലുകൾ നടത്തിവരുന്നുണ്ട്,
ഓണോത്സവകാലത്ത് പഴം -പച്ചക്കറികൾക്ക് മെച്ചപ്പെട്ട വില നൽകി കർഷകരിൽ നിന്ന് സംഭരിച്ചുകൊണ്ട്, ആയത് ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് കര്‍ഷക ചന്തകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .ഇതിനായി 2000 ഓണച്ചന്തകളാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 25 മുതൽ 28 വരെ സംസ്ഥാനത്ത് ഒട്ടാകെ പ്രവർത്തിക്കുക.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.
പി.സി.കെ എന്നിവയുടെ സംയുക്ത സഹകരണത്തോടെ 4 ദിവസങ്ങളിലായി
സംഘടിപ്പിക്കുന്ന കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം ആഗസ്റ്റ് 24 വ്യാ
ഴാഴ്ച രാവിലെ 10 മണിയ്ക്ക് ആലപ്പുഴ മുനിസിപ്പൽ ഓഫീസിന് സമീപത്ത് വച്ച് കേരള
ഫിഷറീസ് – സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി.പി.പ്രസാദ് നിർവ്വഹിക്കും.
ഈ ചടങ്ങിൽ .എം.പി മാർ,എം.എൽ.എ മാർ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , മറ്റ് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു.