spot_imgspot_img

മാനവീയം വീഥിയില്‍ ദമ്പതികള്‍ക്ക് നേരെ അതിക്രമം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തെ സാംസ്കാരിക ഇടനാഴിയായ മാനവിയ വീതിയിൽ വച്ച് ദമ്പതികൾക്ക് നേരെ അതിക്രമം എന്ന് പരാതി. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു ഉപദ്രവം. ഇതോടെ നവീകരണത്തിന് ശേഷം ഉദ്ഘാടനത്തിന് ഒരുങ്ങുന്ന മാനവിയെ വേദിയിലെ ലഹരി ലഹരി ഇടപാടുകളെ ചൊല്ലി വിവാദം കനക്കുകയാണ്. തലസ്ഥാന നഗരത്തിൽ കലാസാംസ്കാരിക പ്രതിഷേധ കൂട്ടായ്മകൾ ഒക്കെയുള്ള പൊതുവിടമാണ് ഇത്. രണ്ടുവർഷത്തോളം അടച്ചിട്ട ശേഷം ഓണസമ്മാനം എന്ന നിലയിൽ ഞായറാഴ്ച ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

ഇന്നലെ രാത്രി 11 മണിയോടെ ഉള്ളൂർ സ്വദേശി അജിത്തിനും ഭാര്യ അനൂപയ്ക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പത്തോളം പേരടങ്ങിയ യുവാക്കളുടെ സംഘം മദ്യപിച്ച് ചീത്ത വിളിച്ചതിനെ എതിർന്ന വൈരാഗ്യമാണ് കയ്യേറ്റ ശ്രമത്തിലേക്ക്‌ എത്തിയത്. അക്രമി സംഘത്തിലെ കരകുളം സ്വദേശി അഭിജിത്തിനെ മ്യൂസിയം പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുനിന്നും കഷ്ടിച്ച് 200 മീറ്റർ അകലം മാത്രമേയുള്ളൂ.എന്നിട്ടുപോലും ലഹരി വില്പനയ്ക്കെതിരെ ശക്തമായി നടപടി ഒന്നുമില്ല എന്നാണ് പൊതു ജനങ്ങളുടെ പരാതി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp