തിരുവനന്തപുരം: സർക്കാർ ഓണം ആഘോഷത്തിൽ സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ലഹരി വിരുദ്ധ നാടകവും അരങ്ങേറും. “ലഹരി യിൽ മയങ്ങല്ലേ” എന്ന നാടകം 28 നു വൈകുന്നേരം 6മണിക്ക് തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലാണ് അരങ്ങേറുക. ലഹരി യുടെ ദൂഷ്യ ഫലങ്ങൾ വളരെ ലളിതമായും മനസിൽ മായാതെയും നിൽക്കുന്ന രീതിയിൽ ആണ് ഈ നാടകം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ലഹരി മാഫിയ തകർത്തു കളയുന്ന മനുഷ്യജീവിതത്തിന്റെ നേർ കാഴ്ച്ച ആണ് അര മണിക്കൂർ ദൈർധ്യമുള്ള ഈ നാടകത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അജി വിഴിഞ്ഞം, അനിൽ വെഞ്ഞാറമൂട്, റസൽ സബർമതി, സീതി പോന്നു മംഗലം, പി കെ ശ്രീദേവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ നാടകത്തിന്റെ ആദ്യപ്രദർശനം 28നു വൈകുന്നേരം പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്. ആർ. പ്രശാന്ത്, സിനിമതാരം ഗോപകുമാർ, ജിജ സുരേന്ദ്രൻ എന്നിവർ ചേർന്ന് തിരി തെളിയിക്കും.