തിരുവനന്തപുരം: 12.06 ഗ്രാം എം ഡി എം എയുമായി 27 വയസ്സുള്ള അൽ അമീനെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. എൽ. ഷിബു അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഷാഡോ ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിതുര തൊട്ടുമുക്കിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കൊച്ചുവേളി ബാലനഗർ നിവാസിയായ ഇയാൾ തൊട്ടുമുക്കിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുകൊണ്ട് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു.
വൻതോതിൽ ഈ പരിസരത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഇയാൾ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ നേരിട്ട് ബാംഗ്ലൂരിലെ മടിവാളയിലെത്തി മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തിന്റെ പ്രാന്തപ്രേദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് ഇയാൾ ഇത്തരത്തിൽ കച്ചവടം നടത്തിവരുന്നത്. ഓണക്കാലമായതിനാൽ സദാസമയം തിരുവനന്തപുരം എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഷാഡോ ടീം ജില്ലയിലുടനീളം പരിശോധന ശക്തതമാക്കിയിട്ടുണ്ട്.
പട്രോൾ പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. എൽ. ഷിബുവിനോടൊപ്പം പ്രിവെൻറ്റീവ് ഓഫീസർ സന്തോഷ്കുമാർ എം. സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, നന്ദകുമാർ എം, പ്രബോധ് എം. വി, അക്ഷയ് സുരേഷ്, ഷമീർ എ. ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ ജെ, ഡ്രൈവർ അനിൽകുമാർ.