spot_imgspot_img

ഓണം വാരാഘോഷം: മധുരം പകർന്ന് ഭക്ഷ്യമേളയ്ക്ക് തുടക്കമായി

Date:

spot_img

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭക്ഷ്യ മേള,ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേളയുടെ ഭാഗമായി കെ.ടി.ഡി.സി സംഘടിപ്പിച്ച പായസ മത്സരത്തിന്റെ വിജയികൾക്ക് കനകക്കുന്നിലെ സൂര്യകാന്തിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സമ്മാനങ്ങളും നൽകി.
ആഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തനത് പരമ്പരാഗത വിഭവങ്ങൾക്ക് പ്രാധാന്യം നൽകി വ്യത്യസ്തയാർന്ന രുചി വിഭവങ്ങളാണ് ഭക്ഷ്യ മേളയിൽ ഒരുക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കുടപ്പനക്കുന്ന് കുടുംബശ്രീ യൂണിറ്റിൽ നിന്നുള്ള ജാൻസി തോമസ്, പ്രസന്ന എന്നിവരാണ് പായസ മത്സരത്തിൽ വിജയികളായത്.അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള പായസ മത്സരമാണ് നടത്തിയത്. കുടുംബശ്രീ, കെ.റ്റി.ഡി.സി എന്നിവ ഉൾപ്പെടെ നാലു ടീമുകളാണ് പായസമത്സരത്തിൽ പങ്കെടുത്തത്.
പതിമൂന്ന് സ്റ്റാളുകളിലായി കൊതിയൂറും രുചികളാണ് ഭക്ഷ്യ മേളയിൽ എത്തുന്ന വരെ കാത്തിരിക്കുന്നത്. കേരളത്തിന്റെ തനത് നാടൻ രുചികൾ, ഉത്തരേന്ത്യൻ രുചി വിഭവങ്ങൾ, ആദിവാസി ഗോത്ര വർഗ വിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യ മേളയുടെ പ്രധാന ആകർഷണമാകും. ജനപങ്കാളിത്തത്താൽ എല്ലാ വർഷങ്ങളിലെയും പോലെ ഓണം വരാഘോഷത്തിന്റെ മുഖ്യ ആകർഷണമാകും ഭക്ഷ്യ സ്റ്റാളുകൾ.

ജി.സ്റ്റീഫൻ എം. എൽ.എ അധ്യക്ഷനായിരുന്നു.കിറ്റ്സ് ഡയറക്ടർ ഡോ.ദിലീപ്, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജു മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി...

കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട്...

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ...

തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. അസം സ്വദേശിയാണ്...
Telegram
WhatsApp