spot_imgspot_img

പിതാവിന്റെ 40-ാം ചരമദിനത്തിൽ പ്രചരണ പരിപാടികൾ ഒഴിവാക്കി ചാണ്ടി ഉമ്മൻ

Date:

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനം ഇന്ന് സ്ഥാനാർഥിയായ മകൻ ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഒഴിവാക്കി. ചരമദിന ഭാഗമായുള്ള ചടങ്ങുകൾ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ നടന്നു.

രാവിലെ നടന്ന കുർബാനയ്ക്ക് ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കല്ലറയിൽ ധൂപ പ്രാർഥന നടന്നു. ഉമ്മൻ ചാണ്ടിയുടെ ബന്ധുമിത്രാദികളും നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തോളം പേർക്ക് പ്രഭാത ഭക്ഷണവും പള്ളിയിൽ ഒരുക്കിയിരുന്നു. വീട്ടിലും പ്രത്യേക പ്രാർഥനയുണ്ടായിരുന്നു.

40-ാം ചരമദിന ഭാഗമായി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകൾ, സർവമത പ്രാർഥന എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വൈകിട്ട് പുതുപ്പള്ളി പള്ളിയിൽ നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടർന്ന് യുവജന സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും, പുതുപ്പള്ളി ഹൗസിലെ പ്രാർഥനകളോടെയുമാണ് ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...
Telegram
WhatsApp