spot_imgspot_img

ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ഫുട്ബോൾ മാച്ച്

Date:

spot_img

തിരുവനന്തപുരം: കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാത്ത സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ അർഹതപ്പെട്ട മുഴുവൻ പേർക്കും നിയമനം ലഭിക്കണമെന്ന ആവശ്യവുമായി സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തിനുമുമ്പിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
പ്രതിഷേധ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.

രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാന താരങ്ങൾക്ക് അർഹതപ്പെട്ട ജോലിക്കു വേണ്ടി തെരുവിലിറങ്ങി മുട്ടിലിഴയേണ്ടി വന്നിട്ടും നിഷേധ മനോഭാവത്തോട് കൂടെയുള്ള സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം പറഞ്ഞു.ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിച്ച അനസ് ഇടത്തൊടിക , റാഫി, റിനോ ആൻ്റോ തുടങ്ങിയ മലയാളികളുടെ അഭിമാനമായി മാറിയ ഫുട്ബോൾ താരങ്ങൾക്ക് ഒരു ജോലി നൽകാൻ പോലും സാധിക്കാത്ത സർക്കാരാണിവിടെ ഉള്ളത്. CPM ന്റെ കൊടി പിടിച്ച് നടന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ക്രിമിനലുകൾക്ക് വരെ ജോലി ലഭിക്കുന്ന നാടാണിതെന്നോർക്കണം. കായിക താരങ്ങളുടെ പ്രശ്നത്തിൽ ഉടനടി ഒരു പരിഹാരം കണ്ടെത്തിയേ മതിയാവു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധ സംഗമത്തിന് ജില്ലാ പ്രസിഡൻറ് അംജദ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ അഭിമാനമായ ഒട്ടേറെ കായിക താരങ്ങൾക്ക് ഒരു ജോലിലഭിക്കാൻ യാചിക്കേണ്ട വാർത്തകൾ, ഗതികേടിലാണ്. ഭരണ സംവിധാനങ്ങൾക്കു കായിക മേഖലയോടും താരങ്ങളോടുമുള്ള പരിഗണനയുടെ ദയനീയമായ ചിത്രത്തിന്റെ ബാക്കിപത്രമാണ് ഇത്. ലോക ജനസംഖ്യയിൽ ഒന്നാമതിരിക്കുന്ന, ശാസ്ത്ര നേട്ടങ്ങളുടെ നെറുകയ്യിലെന്നു അഹങ്കരിക്കുമ്പോഴും കായിക താരങ്ങളോടുള്ള അസൂയയുടെയും വെറുപ്പിന്റെയും അവഗണനകളുടെയും അനുഭവങ്ങൾ തുടരുന്നടിത്തോളം കാലം ഈ ദയനീയത തുടരുക തന്നെ ചെയ്യും എന്നും ജില്ലാ പ്രസിഡൻറ് അംജദ് റഹ്മാൻ പറഞ്ഞു.സംസ്ഥാന സെക്രട്ടറി ഗോപു തോന്നയ്ക്കൽ എന്നിവർ പങ്കെടുത്തു. ഷജറീന,നബീൽ അഴീക്കോട്, ഇജാസ്, നൂർഷ, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചുമട്ടുതൊഴിലാളി മേഖല സംരക്ഷിക്കുക: കഴക്കൂട്ടം ഉപസമിതി ഓഫീസിന് മുന്നിൽ സമരവുമായി ചുമട്ടുതൊഴിലാളികൾ

തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. കഴക്കൂട്ടം ഉപസമിതി...

പോത്തന്‍കോട് – മംഗലപുരം റോഡ്: 37 കോടിയുടെ നിര്‍മ്മാണ ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു : മന്ത്രി ജി.ആര്‍.അനില്‍

പോത്തന്‍കോട് : നെടുമങ്ങാട് - മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ പോത്തൻകോട്...

ഏഷ്യാ കപ്പ്‌ അണ്ടർ-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍...

കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്

തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ...
Telegram
WhatsApp