പാലക്കാട്: ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. പാലക്കാട് വച്ച് ധൻബാദ് – ആലപ്പുഴ എക്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് ബിസ്ക്കറ്റ് കണ്ടെത്തിയത്. കേരളത്തിലാദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നത്.
മാരിലൈറ്റിന്റെ ബിസ്കറ്റ് പാക്കറ്റില്‍ ബിസ്ക്കറ്റിന്റെ അതെ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. 6 ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. നാല് കിലോ കഞ്ചാവാണ് ഇത്തരത്തിൽ കണ്ടെടുത്തത്.
പുതിയ ബിസ്ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതില്‍ കഞ്ചാവ് കയറ്റിവെച്ച് സെലോടോപ്പും സ്റ്റാപ്ലെയറും കൊണ്ട് അടച്ച നിലയിലാണ് കണ്ടത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്.