spot_imgspot_imgspot_img

ഓണാഘോഷം കേരളത്തിന്റെ മതനിരപേക്ഷതയുടെ കണ്ണാടി : മന്ത്രി മുഹമ്മദ്‌ റിയാസ്

Date:

നെടുമങ്ങാട്: മതനിരപേക്ഷ മനസ്സാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ഈ മതനിരപേക്ഷതയുടെ കണ്ണാടിയാണ് ഓണാഘോഷം. വിദേശ വിനോദസഞ്ചാരികൾ വലിയതോതിൽ കേരളത്തിൽ എത്തുന്നതിനു കാരണം നമ്മൾ ഉയർത്തിപ്പിടിക്കുന്ന ഈ മാനവിക മൂല്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് ഓണോത്സവം 2023 ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് എം.എൽ.എ കൂടിയായ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി. സിനിമാതാരങ്ങളായ നിവിൻ പോളി, വിനയ് ഫോർട്ട്, ആർഷ ബൈജു എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.

ആഗസ്റ്റ് 25ന് ആയിരങ്ങളെ അണിനിരത്തി വിളംബര ഘോഷയാത്രയോടെ ആരംഭിച്ച നെടുമങ്ങാടിന്റെ നാട്ടുത്സവം സെപ്റ്റംബർ ഒന്നിന് കൊടിയിറങ്ങും. നെടുമങ്ങാട് കല്ലിങ്കൽ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ നെടുമങ്ങാട് മുൻസിപ്പാലിറ്റി ചെയർപേർസൺ സി.എസ് ശ്രീജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp