കഴക്കൂട്ടം: കഴക്കൂട്ടത്തെ ആലുമ്മൂട് ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ മുതൽ ആവണി അവിട്ടം ആചരിച്ചു. തമിഴ് മാസമായ ആവണിയിൽ അവിട്ടം നക്ഷത്രത്തിൽ വരുന്ന ആവണി അവിട്ടം എന്നറിയപ്പെടുന്ന പുണ്യനൂൽ (പൂണൂൽ) മാറ്റുന്ന കാലാകാലങ്ങളായുള്ള ആചാരമാണ് ഇന്നിവിടെ അരങ്ങേറിയത്.
പ്രസക്തമായ ശ്ലോകങ്ങൾ ആലപിച്ച് ഈ ശുഭ ചടങ്ങ് നിരീക്ഷിക്കാൻ തലമുറകൾ ഒത്തുചേരുന്നു. യജുർവേദം പിന്തുടരുന്നവർക്ക് ഇത് ശ്രാവണ മാസത്തിലെ പൗർണമി ദിവസമാണ്. ഋഗ്, സാമ, അഥർവണവേദങ്ങളുടെ അനുയായികൾ വ്യത്യസ്ത ദിവസങ്ങളിൽ ഒരേ ആചാരം ആചരിക്കുന്നു. ആവണി അവിട്ടം ആചരിക്കുന്നത് പരിഗണിക്കാതെ തന്നെ, അറിവിനും ജ്ഞാനത്തിനും നാരായണന്റെ അനുഗ്രഹത്തിനുംവേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ലക്ഷ്യം.
ബ്രാഹ്മണര്‍ ഇന്നേ ദിവസം പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യംചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.
ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ ധരിക്കുന്നതോട അകക്കണ്ണ് അല്ലെങ്കില്‍ വിജ്ഞാനത്തിന്റെ കണ്ണ് തുറക്കുന്നു എന്നാണ് സങ്കല്‍പ്പം.
പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാകവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം.
ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായിരക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷ, രാഖി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ദ്രന്റെ ഭാര്യ സചി ഈദിവസം അസുരന്മാരെ തോല്‍പ്പിച്ച് അമരാവതി വീണ്ടെടുത്ത ഇന്ദ്രന്റെ കൈത്തണ്ടയില്‍ ഒരു ചരട് കെട്ടിയെന്നും ആണെന്നാണ് സങ്കല്‍പ്പം.