spot_imgspot_img

ആറ്റിങ്ങലില്‍ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Date:

തിരുവനന്തപുരം: റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. ആറ്റിങ്ങൽ ബൈപ്പാസിലാണ് സംഭവം. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് (23 ) മരിച്ചത്. സംഭവം നടന്നത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, കിളിമാനൂർ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിപ്പോഴും ചികിത്സയിൽ തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...
Telegram
WhatsApp