spot_imgspot_img

സ്റ്റേഷൻ ചുമതല വീണ്ടും എസ് ഐ മാർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ

Date:

spot_img

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐ.മാർക്ക് നൽകിയിരുന്നത് എസ്.ഐ.മാർക്ക് തിരികെനൽകിയേക്കും. ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെത്തുടർന്നാണ് ഈ ആലോചന. ഡി.ജി.പി. കെ.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച പഠനറിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്

ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ.മാരായിരിക്കുന്ന സ്റ്റേഷനുകളിൽ മൂന്നിലൊന്നിൽ എസ്.ഐ.മാർക്ക് തിരികെ ചുമതലനൽകും. കേസുകൾ താരതമ്യേന കുറവുള്ളവയുടെ ചുമതലയാകും കൈമാറുക.
ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായിരുന്നപ്പോഴാണ് ഇൻസ്‌പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കിയത്.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി ഇൻസ്പെക്ടർമാർ എത്തിയതോടെ കേസന്വേഷണത്തിന് അവർക്ക് സമയംകിട്ടാത്ത അവസ്ഥയുണ്ടായി.സി.ഐ.മാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായശേഷം ക്രമസമാധാനപാലനത്തിന്റെ ചുമതല സീനിയർ സബ് ഇൻസ്‌പെക്ടർക്കും കുറ്റാന്വേഷണത്തിന്റെ ചുമതല അതിനുതാഴെയുള്ള സബ് ഇൻസ്‌പെക്ടറുമാണ് വഹിക്കുന്നത്.ഇൻസ്‌പെക്ടർമാരെ എസ്.എച്ച്.ഒ.മാരാക്കിയത് ആവശ്യമായ ചർച്ചകൾ കൂടാതെയാണെന്ന് നേരത്തേതന്നെ ആക്ഷേപമുയർന്നിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp