ഡൽഹി: ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനൊരുങ്ങി രാജ്യ തലസ്ഥാനം. അതീവ ജാഗ്രതയിലാണ് ഡൽഹി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏകദേശം 1,30,00 ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിക്കുന്നത്.
എല്ലാ സ്‌കൂളുകളും സർക്കാർ ഓഫീസുകളും സെപ്റ്റംബർ 8 മുതൽ 10 വരെ അടച്ചിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹി ജില്ലയിലെ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും ഈ കാലയളവിൽ അടഞ്ഞുകിടക്കും.
നുഴഞ്ഞുകയറ്റമോ ഭീകരപ്രവർത്തനമോ അട്ടിമറിയോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചകോടിക്ക് സുരക്ഷ ഒരുക്കുന്നതിൽ ഡൽഹി പോലീസിലെ പകുതിയിലധികം പേരും പങ്കാളികളാകുമെന്ന് മുതിർന്ന പോലീസ് ഓഫീസർ മധുപ് തിവാരി പറഞ്ഞു.
വിശാലമായ നവീകരിച്ച പ്രഗതി മൈതാനമാണ് പ്രധാന വേദി, ഡൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണറായ രൺവീർ സിംഗ് കൃഷ്‌ണിയയുടെ കീഴിലുള്ള ഒരു സംഘം സുരക്ഷ ഒരുക്കും.