പൊള്ളാച്ചി: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു. നേരത്തെ 300 രൂപ വരെ എത്തിയ തക്കാളി വിലയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇപ്പോൾ ആറ് രൂപയിലേക്ക് തക്കാളി വില എത്തിയതിരിക്കുന്നത്. ഉത്തരേന്ത്യയിലും ആന്ധ്ര പ്രദേശിലും ഒരുപോലെ കഴിഞ്ഞ രണ്ടാഴ്ചകളായി ഡിമാൻഡ് കുറഞ്ഞു. സാധാരണക്കാർക്ക് ഇത് വിലയ ആശ്വാസമാണ് നൽകുന്നതെങ്കിലും കർഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയും ഉയർത്തുന്നുണ്ട്.
തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ പ്രതിഷേധവുമായി കർഷകർ. തമിഴ്‌നാട് അതിര്‍ത്തിയായ പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. വിലയിൽ മുന്നിലുള്ള ഇഞ്ചിയ്ക്ക് കാര്യമായ കുറവില്ല. ഒരു കിലോയ്ക്ക് 220 രൂപയാണ് വില. ഒരാഴ്ച മുമ്പ് 240 ആയിരുന്നു. ഏറ്റവും വില കുറവ് വെള്ളരിയ്ക്കാണ്. ഒരുകിലോ വെള്ളരിക്ക് 20 രൂപയാണ്.
ജൂലൈ ആദ്യവാരം 15 കിലോ തക്കാളി 2,400 രൂപയ്ക്കാണ് വിറ്റത്. എന്നാൽ, ഇപ്പോൾ അത് 100-240 രൂപയായി (കിലോയ്ക്ക് 6-16 രൂപ) കുറഞ്ഞു. 2 മാസം മുമ്പ് മാർക്കറ്റിൽ പ്രതിദിനം 60,000 മുതൽ 70,000 വരെ പെട്ടികൾ ലഭിച്ചിരുന്നെങ്കിലും ഈ കഴിഞ്ഞ ഞായറാഴ്ച 1,18,974 പെട്ടികൾ ലഭിച്ചുവെന്നും ഓരോന്നിനും 100-240 രൂപയ്ക്കാണ് വിറ്റതെന്ന് എപിഎംസി സെക്രട്ടറി വിജയ ലക്ഷ്മി പറഞ്ഞു.