spot_imgspot_imgspot_img

മകന് പിന്നാലെ മാതാവും യാത്രയായി,​ നഷ്‌ടമായത് അദ്ധ്യാപക കുടുംബത്തിലെ ഒരംഗം

Date:

കഴക്കൂട്ടം:  വാഹനാപകടത്തിൽപ്പെട്ട് സജിന്റെ വിയോഗവും മകന്റെ മരണ വാർത്തയറിഞ്ഞ് മനനൊന്ത് മാതാവ് ഷീജാബീഗം ജീവനൊടുക്കിയതും നെടുമങ്ങാട് ,​ ചന്തവിള പ്രദേശത്തെ ദു:ഖത്തിലാഴ്ത്തി. ഇരുവരുടെ വിയോഗം അദ്ധ്യാപക കുടുംബത്തിനാകെ മനോവിഷമത്തിലാക്കിയ ദിവസമായിരുന്നു ഇന്നലെ. മരിച്ച ഷീജാബീഗവും പിതാവും സഹോദരങ്ങൾ എല്ലാപേരും അദ്ധ്യാപികരാണ്.

നെടുമങ്ങാട് വെള്ളൂർകോണം ഗവ : എൽ പി സ്കൂൾ അദ്ധ്യാപികയും സീനിയർ അസിസ്റ്റന്റുമാണ് മരിച്ച ഷീജാബീഗം. ഇവരുടെ പിതാവ് അബ്ദുൽ റഹുമാൻ കഴക്കൂട്ടം സ്കൂളിൽ ഏറെ കാലം അറബിക് അദ്ധ്യാപകനായിരുന്നു. അതുപോലെ ഷീജയുടെ മൂത്ത സഹോദരി സുജ വേങ്ങോട് മണലകം എൽ.പി.എസിലും. ഇളയ സഹോദരി റെജില മുരുക്കുംപഴ വെയിലൂർ എച്ച്.എസ്.എസിലെയും അദ്ധ്യാപികമാരാണ്. സഹോദരൻ ഷാജഹാൻ കണിയാപുരം യു.പി.എസിലെ എച്ച്.എം ആണ്.​

ചന്തവിള ആമ്പല്ലൂരിലാണ്  ഷീജാബീംഗത്തിന്റെ കുടുംബം. നെടുമങ്ങാടാണ് താമസമെങ്കിലും ആഴ്ചയിലൊരിക്കൽ ഷീജാബീഗം കുടുംബവീടായ ചന്തവിളയിൽ എത്തി തങ്ങാറുണ്ട്. ഇവർക്ക് സ്ഥലവും വീടുമുണ്ട്. മകന്റെ അപകട മരണ വാർത്തയറിഞ്ഞ് ഈ വീട് വളപ്പിലെ കിണറ്റിൽ ചാടിയാണ് ഷീജാബീഗം ജീവനൊടുക്കിയത്.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പി. ജി വിദ്യാർത്ഥിയായ മുഹമ്മദ്‌ സജിൻ ചൊവാഴ്ച  വെറ്റിനറി സർവകലാശാല ക്യാമ്പസിൽ വച്ച് പിക് – അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിൽ മരിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp