spot_imgspot_imgspot_img

ഏഴിക്കരയിൽ അഗ്രി ടൂറിസം പാർക്ക് ഒരുങ്ങുന്നു

Date:

കൊച്ചി : ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പറവൂരിലെ ഏഴിക്കരയിൽ അഗ്രി ടൂറിസം പാർക്ക് ഒരുങ്ങുന്നു. പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ കൃഷിക്കൊപ്പം ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്രി ടൂറിസം പാർക്ക് യാഥാർത്ഥ്യമാകുന്നത്. കാർഷിക മേഖലയിലെ വിവിധ പദ്ധതികളുടെ വിജയത്തിന്‍റെ തുടർച്ചയായാണ് ബാങ്ക് അഗ്രി പാർക്കിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

അഡ്വഞ്ചർ ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി കയാക്കിംഗ്, ഫിഷിങ്, ലൈവ് കുക്കിങ് തുടങ്ങി മുഴുവൻ സമയ വിനോദ സംവിധാനങ്ങൾ ഏർപ്പെടുത്തും. സഞ്ചാരികൾക്ക് എത്തിച്ചേരുന്നതിനായി ഗതാഗത സംവിധാനവും ഒരുക്കും. കൃഷിയിടങ്ങൾ വിനോദത്തിനു കൂടി വഴി തുറക്കുന്നത്തോടെ കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനൊപ്പം നിരവധി തൊഴിൽ സാധ്യതകളാണ് ഏഴിക്കര നിവാസികളെ കാത്തിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp