spot_imgspot_img

ഇടതു സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയുള്ള മറുപടിയാണ് പുതുപ്പള്ളി ഫലം; മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Date:

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായ വിധിയെഴുത്താണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഉപതിരഞ്ഞെടുപ്പ് ഇടതു സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നിയമന നിരോധനവും പിന്‍വാതില്‍ നിയമനവും ഉള്‍പ്പെടെ ഇടതു സര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധ നയങ്ങളില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധമാണ് പുതുപ്പള്ളിയിലൂടെ പുറത്തുവരുന്നത്.

വംശീയതയും വിദ്വേഷ രാഷ്ട്രീയവും വഴി അധികാരം നിലനിര്‍ത്താമെന്നു വ്യാമോഹിക്കുന്ന ബിജെപിയുടെ കരണത്തേറ്റ കനത്ത പ്രഹരമാണ് പുതുപ്പള്ളിയിലെ ഫലം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി മണ്ഡലത്തിന്റെ ചിത്രത്തില്‍ പോലും ഇല്ലാതായിരിക്കുന്നു. മണിപ്പൂരിലുള്‍പ്പെടെ നടക്കുന്ന വംശഹത്യക്കെതിരായി ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പൗരാവകാശങ്ങള്‍ക്ക് പരിഗണന നല്‍കുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനം രാജ്യത്ത് വളര്‍ന്നു വരുന്നതിലൂടെ മാത്രമാണ് യഥാര്‍ഥ ബദലിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാവുകയുള്ളൂ. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് യുഡിഎഫിന് അനുകൂലമായി മാറുകയായിരുന്നെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp